ഡോ: എന്‍ആര്‍ മാധവമേനോന്‍ അന്തരിച്ചു; വിടവാങ്ങിയത് നിയപഠനരംഗത്തെ പ്രതിഭ

തിരുവനന്തപുരം:(www.kvartha.com 08.05.2019) പ്രമുഖ നിയമപണ്ഡിതന്‍ ഡോ:എന്‍ആര്‍ മാധവമേനോന്‍(84) അന്തരിച്ചു. രാത്രി 12:30 ഓടെ അനന്തപുരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറായിരുന്നു മാധവമേനോന്‍. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിയമരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

തിരുവനന്തപുരം വഞ്ചിയൂര്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായി. നിയമപഠനവുവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച മാധവമേനോന്‍ സാമൂഹ്യസേവനരംഗത്തും സജീവമായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് ശാന്തികവാടത്തില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Doctor, Death, Obituary, Dr: NR Madhava Menon Passed Away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?