ഡേറ്റിങ് ഫീച്ചര്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്

വാഷിംഗ് ടണ്‍: (www.kvartha.com 02.05.2019) ഡേറ്റിങ് ഫീച്ചര്‍, വെര്‍ച്വല്‍ റിയാലിറ്റി, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഫേസ്ബുക്ക് പോര്‍ട്ടല്‍ തുടങ്ങി നിരവധി അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്. പല രാജ്യങ്ങളും തങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഇറങ്ങിയിരിക്കുകയാണ് എന്നറിയാവുന്ന ഫേസ്ബുക്ക് ഈ വര്‍ഷത്തെ വര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് എഫ്8 കീനോട്ടില്‍ (F8 keynote) ആണ് സ്വകാര്യതയെക്കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞത്. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കൂടാതെ മീറ്റിങ്ങിലുടനീളം സ്വകാര്യതയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായി. ഇതില്‍ തന്നെയാണ് ഈ വര്‍ഷം കൊണ്ടുവരുന്ന പുതിയ ഫീച്ചറുകളെക്കുറിച്ചു പരാമര്‍ശമുണ്ടായത്.

പറയുമ്പോഴും സ്വകാര്യതയെക്കുറിച്ച് പറയാന്‍ കമ്പനി മറന്നില്ല. എന്നാല്‍, ഇതെല്ലാം ഉപയോക്താക്കളും രാജ്യങ്ങളും മുഖവിലയ്ക്ക് എടുക്കുമോ എന്നറിയില്ല. ഷെയറിങില്‍ കേന്ദ്രീകരിച്ചു കെട്ടിപ്പെടുത്തതാണ് ഫേസ്ബുക്ക്. 2019ല്‍ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത രീതിയില്‍ ഉപയോക്താക്കളുടെ ഡേറ്റ ഫേസ്ബുക്കിനു ലഭിക്കുകയും ചെയ്യും-ഡെയ്റ്റിങ് മുതല്‍ ഷോപ്പിങ് വരെയുള്ള എന്തും കമ്പനി അറിയും. ഫേസ്ബുക്ക് മെസഞ്ചറിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വരും എന്നറിയിച്ചിട്ടുണ്ടെങ്കിലും അതു എന്നു നടപ്പിലാക്കുമെന്ന് അറിയില്ല.

Your Facebook App Looks Very Different Today. Here's How to Use the New Design, Washington, News, Technology, Business, Facebook, World

ഫേയ്സ്ബുക്ക് കുടുംബത്തില്‍ നിന്നുള്ള വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ക്കും അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Your Facebook App Looks Very Different Today. Here's How to Use the New Design, Washington, News, Technology, Business, Facebook, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?