ആറുമാസത്തിനകം ആറിടങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: (www.kvartha.com 24.05.2019) ആറുമാസത്തിനകം ആറിടങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്തു നിന്ന് പാര്‍ലമെന്റിലേക്കു മത്സരിച്ച മൂന്ന് യു.ഡി.എഫ് എം.എല്‍.എമാരും ആറ് എല്‍.ഡി.എഫ് എം.എല്‍.എമാരില്‍ ഒരാളും വിജയം കണ്ടതോടെ ഒഴിവുവരുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം സീറ്റുകളും സിറ്റിംഗ് എം.എല്‍.എമാരായിരുന്ന കെ.എം.മാണിയുടെയും പി.ബി.അബ്ദുര്‍ റസാഖിന്റെയും നിര്യാണം മൂലം ഒഴിഞ്ഞു കിടക്കുന്ന പാലാ, മഞ്ചേശ്വരം സീറ്റുകളും ഉള്‍പ്പെടെയുള്ള ആറ് നിയമസഭാ സീറ്റുകളാണ് ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പിന് വേദിയാവുന്നത്. ഇതില്‍ അരൂര്‍ ഒഴികെ അഞ്ചും യു.ഡി.എഫ് സിറ്റിംഗ് സീറ്റുകളാണ്.
കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ് ) വടകരയിലും അടൂര്‍ പ്രകാശ് (കോന്നി) ആറ്റിങ്ങലിലും എ.എം.ആരിഫ് (അരൂര്‍) ആലപ്പുഴയിലും ഹൈബി ഈഡന്‍ (എറണാകുളം) എറണാകുളത്തും നിന്ന് ജയിച്ച് എം.പിമാര്‍ ആകുന്ന സ്ഥിതിക്ക് നിയമസഭാംഗത്വം ഒഴിയും. പാലാ എം.എല്‍.എ ആയിരുന്ന കെ.എം.മാണി കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനും, മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി. അബ്ദുര്‍ റസാഖ് കഴിഞ്ഞ ഒക്ടോബര്‍ 20 നും ആണ് നിര്യാതരായത്.
നിയമസഭാ സീറ്റില്‍ ഒഴിവുവന്നാല്‍ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണം. അബ്ദുര്‍ റസാഖ് നിര്യാതനായിട്ട് ആറുമാസം പിന്നിട്ടെങ്കിലും അവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി പിന്‍വലിച്ചത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷമാണ്. പിന്നാലെയാണ്, മഞ്ചേശ്വരം സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിച്ചത്.
എല്‍.ഡി.എഫ് എം.എല്‍.എമാരായ സി.ദിവാകരന്‍ (നെടുമങ്ങാട്) തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാര്‍ (അടൂര്‍) മാവേലിക്കരയിലും വീണാ ജോര്‍ജ് (ആറന്മുള) പത്തനംതിട്ടയിലും പി.വി.അന്‍വര്‍ (നിലമ്പൂര്‍) പൊന്നാനിയിലും നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.
ആറ് നിയമസഭാ സീറ്റുകളില്‍ കൈയിലുള്ള അഞ്ചെണ്ണവും നിലനിറുത്തുകയും എല്‍.ഡി.എഫില്‍ നിന്ന് ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്യുക യു.ഡി.എഫിനും, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി മറികടക്കാന്‍ കൈയിലുള്ളത് കാക്കുന്നതിനൊപ്പം യു.ഡി.എഫിന്റെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുക എല്‍.ഡി.എഫിനും, കുമ്മനം ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവിലൂടെയെങ്കിലും വീണ്ടും നിയമസഭയില്‍ താമര വിരിയിക്കുക ബി.ജെ.പിക്കും അഭിമാന പോരാട്ടമാകും. വിശേഷിച്ച്, അടുത്ത 18 മാസത്തിനകം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ.
യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കോന്നിയില്‍ നിന്ന് 2016 ല്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് അടൂര്‍ പ്രകാശ് നിയമസഭയിലെത്തിയത്. 20,748 വോട്ടായിരുന്നു ഭൂരിപക്ഷം. സി.പി.എമ്മിലെ ആര്‍.സനല്‍കുമാറായിരുന്നു മുഖ്യ എതിരാളി. സി.പി.എം കോട്ടയായ അരൂരില്‍ കഴിഞ്ഞ തവണ ഹാട്രിക് വിജയം നേടിയ എ.എം.ആരിഫ് കോണ്‍ഗ്രസിലെ സി.ആര്‍.ജയപ്രകാശിനെ തോല്‍പ്പിച്ചത് 38,519 വോട്ടിന്റെ വന്‍ മാര്‍ജിനിലാണ്.
വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെ.മുരളീധരന്‍ 7622 വോട്ടിനാണ് ബി.ജെ.പിയിലെ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്. ഇവിടെ മുരളീധരന്റേത് തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു. സി.പി.എമ്മിലെ ടി.എന്‍.സീമ മൂന്നാം സ്ഥാനത്തായി.
പക്ഷേ, പാര്‍ലമെന്റിലേക്കു വിജയിച്ച ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരില്‍ ഒന്നാമതെത്തിയത് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനാണ്. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുന്ന ഘടകമാണ് ഇത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ 21,947 വോട്ടിനാണ് സി.പി.എമ്മിലെ എം.അനില്‍കുമാറിനെ തോല്‍പ്പിച്ചത്.
യു.ഡി.എഫിന്റെ കുത്തക സീറ്റായ പാലായില്‍ കഴിഞ്ഞ തവണ കെ.എം.മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായിരുന്നു. എന്‍.സി.പിയിലെ മാണി സി. കാപ്പനായിരുന്നു മുഖ്യ എതിരാളി.അതേസമയം, മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് മുസ്ലിംലീഗിലെ പി.ബി. അബ്ദുര്‍ റസാഖിനോട് ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ അടിയറവു പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: By-election in state by six months, Thiruvananthapuram, News, Politics, Trending, By-election, Lok Sabha, Result, Kerala.

Powered by Info News For You

Comments
Post a Comment