'ശരീരം കോണ്‍ഗ്രസിലും ആത്മാവ് ആര്‍ എസ് എസിലും'; അബ്ദുല്ലക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അന്വേഷണം വേണ്ട, പുറത്താക്കണമെന്നും ആവശ്യം
കൊച്ചി: (www.kasargodvartha.com 29.05.2019) മോദിയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നു. അബ്ദുല്ലക്കുട്ടിയുടെ ശരീരം കോണ്‍ഗ്രസിലും ആത്മാവ് ആര്‍ എസ് എസിലുമാണെന്ന് തുറന്നടിച്ച് നിയുക്ത എം പി രാ്ജമോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അതിന് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലാണ് നിയുക്ത കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അബ്ദുല്ലക്കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണമൊന്നും നടത്തേണ്ട ആവശ്യമില്ല. ഫേസ്ബുക്ക് പോസ്റ്റ് മാത്രം കണക്കിലെടുത്ത് അബ്ദുല്ലക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണ്. അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
എവിടെ നിന്നാണ് തന്നെ പുറത്താക്കേണ്ടത് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ പറയണമെന്ന് എ പി അബ്ദുല്ലക്കുട്ടി ചര്‍ച്ചയില്‍ തിരിച്ചടിച്ചു. കെ പി സി സിക്ക് താന്‍ വിശദീകരണം നല്‍കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Trending, Political party, Politics, Rajmohan Unnithan against Abdullakkutty
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Trending, Political party, Politics, Rajmohan Unnithan against Abdullakkutty
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment