ഒഡീഷയില്‍ സംഹാര താണ്ഡവമാടി ഫോനി ചുഴലിക്കാറ്റ്, ഭൂവനേശ്വര്‍ വിമാനത്താവളം തകര്‍ന്നടിഞ്ഞു, വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തലാക്കി; വീഡിയോ
ഭുബനേശ്വര്‍: (www.kvartha.com 03.05.2019) രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന ഫോനി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ ഭൂവനേശ്വര്‍ വിമാനത്താവളം തകര്‍ന്നടിഞ്ഞു. ഇതേതുടര്‍ന്ന് വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തലാക്കി. ഭൂവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും തകര്‍ന്നത്.
വിമാനത്താവളത്തിന്റെ മുന്‍വശവും മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. ഫോനി നാശം വിതച്ചതോടെ ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ കൊല്‍ക്കത്ത വിമാത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികളെടുക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
Keywords: India, National, News, Bhuvaneswar, Orissa, Cyclone, Video, Rain, Trending, Fani: Kolkata Airport To Be Closed From Tonight, Bhubaneswar Airport Closed

Powered by Info News For You
Comments
Post a Comment