ആശ്രയ വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ അര്‍ധരാത്രി മദ്യലഹരിയിലെത്തിയ മരുമകളുടെ ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു, പ്രതി ഒളിവില്‍, ഒരാളുടെ നില ഗുരുതരം

ബേക്കല്‍: (www.kasargodvartha.com) ആശ്രയ വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ അര്‍ധരാത്രി മദ്യലഹരിയിലെത്തിയ മരുമകളുടെ ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പള്ളിക്കര കായക്കുന്ന് തോണിക്കടവിലെ ചെറിയോള്‍ (62), സഹോദരി നാരായണി (58) എന്നിവരെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഇതില്‍ കഴുത്തിനും കൈക്കും പുറത്തും ഗുരുതരമായി വെട്ടേറ്റ നാരായണിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണിന് സമീപവും രണ്ട് കൈകള്‍ക്കും വെട്ടേറ്റ ചെറിയോളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12.10 മണിയോടെ വീട്ടിലെത്തിയ ജേഷ്ടത്തിയുടെ മകളുടെ ഭര്‍ത്താവ് കൊളത്തൂരിലെ ദാമോദരനാണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിലെത്തിയ ദാമോദരനെ കണ്ട് 30കാരിയായ ഭാര്യയും രണ്ട് മക്കളും മുറിയില്‍ കയറി വാതിലടച്ചു. ഇതോടെ പ്രകോപിതനായ ദാമോദരന്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് കൈയ്യിലുണ്ടായിരുന്ന വാളുപയോഗിച്ച് ഇരുവരെയും വെട്ടിയത്.


നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ദാമോദരന്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ രണ്ട് ദിവസമായി ചെറിയോളുടെയും നാരായണിയുടെയും ഒപ്പം താമസിച്ചുവരികയായിരുന്നു യുവതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Kasaragod, Bekal, Women, Stabbed, Accused, Missing, Police, Case, Injured, 2 women stabbed by relative.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?