പോലീസ് നെയിം ബോര്‍ഡ് ഇനി മുതല്‍ മലയാളത്തില്‍, പേരിനൊപ്പം സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും ചേര്‍ക്കണമെന്ന് ഡിജിപിയുടെ നിര്‍ദേശം, മാതൃഭാഷയില്‍ എഴുതണമെന്ന തീരുമാനം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: (www.kvartha.com 11.05.2019) പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡ് ഇനിമുതല്‍ മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പോലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും ചേര്‍ക്കണം. ഇതും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. പൊലീസ് യൂണിഫോമില്‍ ഉള്‍പ്പെടെ മലയാളത്തില്‍ പേര് നിര്‍ബന്ധമാക്കണമെന്ന് യൂണിറ്റ് മേധാവികള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.

Thiruvananthapuram, Kerala, News, Police, Name, Malayalam, Kozhikode, High Court, police name boards and station boards going to mark in malayalam


പോലീസ് ഉദ്യോഗസ്ഥരുടെ പേര് ഇതുവരെ ഇംഗ്ലീഷില്‍ ആയിരുന്നു എഴുതിയിരുന്നത്. ഇത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് സ്വദേശി ഉമ്മര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉമ്മര്‍ നല്‍കിയ ഹര്‍ജിയിലാണ് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Police, Name, Malayalam, Kozhikode, High Court, police name boards and station boards going to mark in malayalam.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?