ശക്തമായ കാറ്റും വേനല്‍ മഴയും; കനത്ത നാശനഷ്ടം
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2019) വെള്ളിയാഴ്ച രാത്രി ശക്തമായി ആഞ്ഞടിച്ച കാറ്റിലും വേനല്‍ മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. അജാനൂര്‍ മാണിക്കോത്ത് കണ്ടത്തില്‍ നാരായണിയുടെ ഓട് മേഞ്ഞ വീട്ടിന് മുകളില്‍ മാവും തെങ്ങും പൊട്ടിവീണ് വീട് ഭാഗികമായി തകര്‍ന്നു. ചിത്താരിയിലെ അംബികയുടെ വീടും മരം വീണ് വീട് തകര്‍ന്നു.
കലശോത്സവം നടക്കുന്ന മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ സമീപത്തുള്ള ആല്‍മരം കടപുഴകിവീണു. ആര്‍ക്കും പരിക്കില്ല. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തെ എം കുഞ്ഞികൃഷ്ണന്റെ ഓട്ടോറിക്ഷ മരം കടപുഴകി വീണ് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തതായിരുന്നു ഓട്ടോറിക്ഷ. കുഞ്ഞികൃഷ്ണന്റെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ പത്ത് വയസുകാരന്‍ മകനെ ദിവസവും ജില്ലാശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിക്കുന്നത് ഈ ഓട്ടോറിക്ഷയിലാണ്.
ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് കൃഷ്ണന്‍ മകന്റെ ചികിത്സ ചെലവും കുടുംബവും നോക്കുന്നത്. മാണിക്കോത്ത് മഡിയനിലെ കരീം മൈത്രിയുടെയുടെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി വീണു. വീടിനോടു ചേര്‍ന്നുണ്ടായ തെങ്ങ് ദിശമാറി മതിലിന് മുകളില്‍ വീണ് മതില്‍ തകര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ് മൂദ് മുറിയനാവിയുടെ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.
ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അമ്പാടി കൃഷ്ണന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. മഡിയന്‍ പാലക്കിയിലെ പരേതനായ വി കുട്ട്യന്റെ ഭാര്യ മാണിയുടെ വീടിന് മുകളില്‍ തൊട്ടടുത്ത പറമ്പിലെ ജാതിമരം പൊട്ടിവീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പി വി മോഹന്‍രാജിന്റെ വീട്ടിനു മുകളിലേക്ക് വലിയ തെങ്ങ് കടപുഴകി വീണു. പി കെ കുമാരന്റെ വീട്ടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു. പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനാല്‍ വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്. അജാനൂര്‍ കടപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ അമിത വൈദ്യുത പ്രവാഹത്തെ തുടര്‍ന്ന് നിരവധി വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു.
അജാനൂര്‍ കടപ്പുറത്തെ ഷിഹാബ് പാലായിയുടെ വീട്ടിലെ മൂന്ന് ഫാന്‍, ഒരു എ സി, അയല്‍വാസി പി ജാഫറിന്റെ വീട്ടിലെ മൂന്ന് ഫാന്‍, നിരവധി ട്യൂബ് ലൈറ്റുകള്‍ എന്നിവ കത്തി നശിച്ചു. കടപ്പുറം ഭാഗത്തെ നിരവധി വീടുകളില്‍ ഇത്തരത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒഴിഞ്ഞവളപ്പ് ഭാഗങ്ങളില്‍ തെങ്ങ് വൈദ്യുതി കമ്പികള്‍ക്ക് മുകളില്‍ കടപുഴകി വീണ് വൈദ്യുതിബന്ധം നിലച്ചു.

Keywords: Kerala, News, Rain, Kanhangad, House-collapse, Wind, Trees, Heavy rain with wind; Huge lose.
Powered by Info News For You

Comments
Post a Comment