കൂട്ടുകാരിയെ വിവാഹം കഴിക്കാന്‍ തെന്നിന്ത്യന്‍ നടി തൃഷയ്ക്ക് സമ്മതം; 'ഇന്നും എന്നും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു, പെണ്ണും പെണ്ണും വിവാഹം ചെയ്യുന്നതിന് നിയമതടസമില്ല, നമുക്ക് വിവാഹിതരായിക്കൂടെ എന്ന കൂട്ടുകാരിയുടെ വിവാഹാഭ്യര്‍ത്ഥന നടി സ്വീകരിച്ചു
ചെന്നൈ: (www.kvartha.com 07.05.2019) ആ ചൂടുള്ള വാര്‍ത്തയ്ക്ക് ഒടുവില്‍ ചൂടന്‍ മറുപടി തന്നെ കിട്ടി. കൂട്ടുകാരിയെ വിവാഹം കഴിക്കണമെന്ന മലയാള നടിയുടെ ആഗ്രഹത്തിന് പച്ചക്കൊടി. കൂട്ടുകാരിയെ വിവാഹം കഴിക്കാന്‍ തെന്നിന്ത്യന്‍ നടി തൃഷ സമ്മതം മൂളി. ട്വിറ്ററിലൂടെയാണ് കൂട്ടുകാരിയുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച് നടി ട്വീറ്റ് ചെയ്തത്. നടി ചാര്‍മിയാണ് തൃഷയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരം തൃഷയുടെ 36ാം പിറന്നാള്‍. പിറന്നാള്‍ ആശംസയോടൊപ്പമാണ് നടി ചാര്‍മി തൃഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 'ഇന്നും എന്നും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നത് കാത്തിരിക്കുകയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. പെണ്ണും പെണ്ണും വിവാഹം ചെയ്യുന്നതിന് നിയമതടസ്സമില്ല' എന്നായിരുന്നു ചാര്‍മി തൃഷയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചാര്‍മിയുടെ ട്വീറ്റിന് മറുപടി ട്വീറ്റുമായി തൃഷ രംഗത്തെത്തിയത്. 'നന്ദി ഞാന്‍ ഇതിനോടകം സമ്മതം പറഞ്ഞു കഴിഞ്ഞു' എന്നായിരുന്നു തൃഷയുടെ റീട്വീറ്റ്.
ഏതായാലും ആരാധകരുടെ ഇഷ്ടനായികമാരുടെ സൗഹൃദ സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 96നു ശേഷം പരമപഥം വിളയാട്ട് എന്ന ചിത്രമാണ് തൃഷയുടേതായി എത്താന്‍ പോകുന്ന അടുത്ത ചിത്രം. പൗര്‍ണമി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും അടുത്ത സുഹൃത്തുകള്‍ കൂടിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trisha says 'yes' to a special marriage proposal on her birthday, chennai, News, National, Cinema, Entertainment, Humor, Marriage, Actress, Twitter.

Powered by Info News For You

Comments
Post a Comment