കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവാവ് മരണത്തിന് കീഴടങ്ങി

കാസര്‍കോട്: (www.kasargodvartha.com 17.05.2019) കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവാവ് മരണത്തിന് കീഴടങ്ങി. പരവനടുക്കം കൈന്താര്‍ സ്വദേശിയായ കെ അജീഷ് കൈന്താര്‍ (26) ആണ് മരിച്ചത്. ഒരാഴ്ചമുമ്പ് കോഴിക്കോട്ട് വെച്ച് അജീഷ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ അജീഷിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരേതനായ വി കുഞ്ഞിരാമന്‍ നായര്‍- കെ സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ. പ്രജീഷ്, കെ. അഞ്ജലി. അജീഷിന്റെ ചികിത്സയ്ക്കായി സഹായ സമിതി രൂപീകരിച്ചിരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നതിനിടെയാണ് അജീഷ് മരണത്തിന് കീഴടങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Kozhikode, Paravanadukkam, Youth died after accident injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?