സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
പനമരം: (www.kvartha.com 19.05.2019) പനമരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പനമരം കീഞ്ഞുകടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലി-ആസിയ ദമ്പതികളുടെ മകന്‍ അജ്മലാണ്(17) മരിച്ചത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പനമരം കബനി പുഴയിലെ കീഞ്ഞുകടവ് പുഴക്കടവില്‍ കുളിക്കാനിറങ്ങിയ അജ്മല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അജ്മല്‍ പുഴയില്‍ മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിനൊടിവിലാണ് അജ്മലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീര്‍വാരം ഗവ: ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ് അജ്മല്‍

Keywords: Kerala, News, Wayanad, Dead, Drowned, Student, Plus one Student Drowned to Death in Panamaram.
Powered by Info News For You

Comments
Post a Comment