രാവിലെ ഉറക്കമുണരുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നതിന് കാരണങ്ങള്‍ ഉണ്ട്; എന്താണതെന്നല്ലേ?

കൊച്ചി: (www.kvartha.com 18.05.2019) കൃത്യസമയത്ത് ഉണരാനായി മറക്കാതെ അലറാം വെക്കാറുണ്ട് നാം. എന്നാല്‍ ചിലര്‍ക്ക് അലറാം കൃത്യസമയത്ത് വെച്ചുവെങ്കിലും എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ചിലര്‍ അലറാം ഓഫാക്കി വീണ്ടും കിടന്നുറങ്ങുമ്പോള്‍, മറ്റു ചിലര്‍ അലറാം അടിക്കുന്നത് കേള്‍ക്കുക പോലുമില്ല. എന്താണ് ഇതിന് കാരണം? മടി തന്നെയാണ് അതിന്റെ കാരണം. എന്നാല്‍ രാവിലെ ഉറക്കമുണരുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നതിന് മറ്റ് കാരണങ്ങളും ഉണ്ട്. എന്താണതെന്നല്ലേ.

ഒന്നാമത്തെ കാരണം രാത്രിയിലുള്ള വര്‍ക്ക് ഔട്ട് ആണ്. സമയമില്ലാത്തതിന്റെ കാരണത്താല്‍ പലരും രാത്രിയിലാണ് ഔട്ട് വര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ രാത്രിയില്‍ ഔട്ട് വര്‍ക്ക് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം നമ്മെ അത് കൂടുതല്‍ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല വര്‍ക്ക് ഔട്ടിന് ശേഷം ഉറങ്ങാന്‍ കിടന്നാല്‍ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

Why is it So Hard to Wake Up in the Morning? Kochi, News, Kerala, Health, Lifestyle & Fashion

തെറ്റായ ഭക്ഷണരീതിയാണ് മറ്റൊരു കാരണം. ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുന്ന ശീലത്തെ മുന്നോട്ട് കൊണ്ടുപോകരുത്. അത് നമ്മുടെ ഉറക്കത്തെ മാത്രമല്ല, ദഹനപ്രക്രിയയെ കൂടിയാണ് ബാധിക്കുന്നത്. സസ്യാഹാരികള്‍ ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പേയും മറ്റുള്ളവര്‍ 4-5 മണിക്കൂര്‍ മുമ്പേ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

വൈകി ഉറങ്ങുന്നതിന് നെഗറ്റീവായുള്ള ചിന്തയും കാരണമാണ്. നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാന്‍ കിടക്കുക. ഫോണും ടിവിയും ഉറങ്ങാന്‍ കിടക്കുന്നതിന്റെ 15 മിനിറ്റ് മുമ്പേ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്ലാന്‍ ചെയ്യുക. സന്തോഷകരമായ കാര്യങ്ങള്‍ ചിന്തിക്കാനും സമയം കണ്ടെത്തുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ല ഉരക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷരായി കൃത്യസമയത്ത് എഴുന്നേല്‍ക്കാന്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Why is it So Hard to Wake Up in the Morning? Kochi, News, Kerala, Health, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?