രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം മറക്കരുത്; കേന്ദ്രസര്‍ക്കാരിനോട് മോഹന്‍ ഭാഗവത്

ഉദയപൂര്‍:(www.kvartha.com 27/05/2016) കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി രാമക്ഷേത്ര നിര്‍മാണം. രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം മറക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉദയ്പൂരില്‍ നടന്ന പരിപാടിയിലാണ് ഭാഗവത് വിഷയം ഉന്നയിച്ചത്.

News, National, RSS, NDA, Mohan bagwat, ‘Ram’s work has to be done’: RSS chief Mohan Bhagwat hints at constructing temple in Ayodhya

2014ല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ആഹ്വാനവുമായി അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ക്ഷേത്രം നിര്‍മിക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിരുന്നില്ല. 2019ല്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തിലെത്തിയത്. ഇതിനുപിന്നാലെയാണ് രാമക്ഷേത്ര വിഷയം വീണ്ടും ഉയര്‍ത്തി ആര്‍എസ്എസ് മേധാവി രംഗത്തെത്തിയത്.

രാമനായി ജോലി ചെയ്യുകയാണ് നമ്മുടെ കര്‍ത്തവ്യം. അത് നാം ചെയ്യുക തന്നെ വേണം. നമുക്ക് ചിലരോട് ഉത്തരവാദിത്തങ്ങളുണ്ടാകും. എന്നാല്‍, രാമന്റെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാമക്ഷേത്ര വിഷയം ബിജെപി സജീവമായി ഉയര്‍ത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് ആര്‍എസ്എസ് നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, RSS, NDA, Mohan bagwat, ‘Ram’s work has to be done’: RSS chief Mohan Bhagwat hints at constructing temple in Ayodhya



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?