ഒളിക്യാമറ വിവാദം എല്‍ ഡി എഫിനെ തുണച്ചില്ല; എം കെ രാഘവന്‍ ഹാട്രിക് വിജയത്തിലേക്ക്
കോഴിക്കോട്: (www.kvartha.com 23.05.2019) തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം കെ രാഘവനെ കുടുക്കാന്‍ നടത്തിയ ഒളിക്യാമറ വിവാദവും എല്‍ ഡി എഫിനെ തുണച്ചില്ല. കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങിനല്‍കാന്‍ എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെലങ്കാനയിലെ ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്.
'ഓപ്പറേഷന്‍ ഭാരത് വര്‍ഷ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സി പി എം പരാതിയുമായി രംഗത്തുവരികയും ഇതേതുടര്‍ന്ന് പോലീസ് എം കെ രാഘവനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു.
എല്‍ ഡി എഫിന്റെ തുടര്‍ന്നുള്ള പ്രചാരണം ഈയൊരു വിഷയത്തില്‍ പിടിച്ചുതൂങ്ങി മാത്രമായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഇതിനെ ഒരുതരത്തിലും കണക്കിലെടുത്തില്ലെന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. മന:പൂര്‍വം രാഘവനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ യു ഡി എഫിന് കഴിഞ്ഞു.
പരമ്പരാഗതമായി എല്‍ ഡി എഫിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുതവണയും എം കെ രാഘവന്‍ മിന്നുന്ന വിജയമാണ് നേടിയിരുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു യു ഡി എഫിന് ഇവിടെ വിജയിക്കാന്‍ പ്രധാനഘടകമായിരുന്നത്.
ഇത്തവണ കോഴിക്കോട് നോര്‍ത്ത് എം എല്‍ എ എ പ്രദീപ് കുമാര്‍ എന്ന കരുത്തനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫ് നടത്തിയ തന്ത്രങ്ങള്‍ ഒന്നും തന്നെ ഫലിച്ചില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Loksabha Election Result: M K Raghavan leading in Kozhikode, Kozhikode, News, Politics, Lok Sabha, Election, Result, LDF, UDF, Kerala.

Powered by Info News For You

Comments
Post a Comment