ജയിലിനുള്ളില്‍ വെള്ളമില്ല; മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍

കണ്ണൂര്‍: (www.kvartha.com 17.05.2019) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ഒരു മാസമായി കൃത്യമായി വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പത്താം ബ്ലോക്കിലെ തടവുകാര്‍ക്കാണ് ഒരുമാസമായി ആവശ്യത്തിന് വെള്ളം ലഭിക്കാത്തത്. മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ കാളിദാസ്, ഇബ്രാഹിം, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് നിരാഹാരം കിടക്കുന്നത്.

പലതവണ അധികാരികളോട് പ്രശ്‌നം ഉന്നയിച്ചിട്ടും പരിഹാരമില്ലാത്തതിനാലാണു സമരം ചെയ്യുന്നതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സിപി റഷീദ്, പ്രസിഡന്റ് അഡ്വ തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, Kerala, News, Maoist, Protest, Jail, Water, No water in Kannur Central Jail; Prisoners in Protest. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?