തീര്‍ത്ഥം കുടിവെള്ള പദ്ധതി: രണ്ടാമത്തെ കിണറിന് ഫണ്ട് കൈമാറി


ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ സംഘടിപ്പിച്ച പ്രഥമ ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും സമാഹരിച്ച ഫണ്ടിലൂടെ മണ്ഡലം കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതിയായ തീര്‍ത്ഥം കുടിവെള്ള പദ്ധതിയിലെ രണ്ടാമത്തെ കിണറിന് ഫണ്ട് കൈമാറി. 

ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്്മ വില്ലേജില്‍ കുഴികുന്ന രണ്ടാമത്തെ കിണറിനുള്ള ഫണ്ട് മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂരിന്റെ സാന്നിധ്യത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബുല്ല കുഞ്ഞി കീഴൂര്‍, ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ഭാരവാഹികളായ സിദ്ധിഖ് മങ്ങാടന്‍, അബൂ എന്നിവര്‍ക്ക് കൈമാറി.

14കിണറുകള്‍ കുഴിച്ചുനല്‍കുന്ന പദ്ധതിയുടെ ആദ്യ കിണര്‍ പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ചാലിങ്കാ മൊട്ടയില്‍ ഇരുന്നൂറോളം അംഗവൈകല്യങ്ങളുള്ള കുട്ടികള്‍ പഠിക്കുന്ന ബഡ്സ് സ്‌കൂളിലാണ് നല്‍കിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?