ബാലവിവാഹം തടഞ്ഞതിലുള്ള പ്രതികാരം; വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി, കൊല നടന്നത് മകളുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

ചെന്നൈ: (www.kvartha.com 15.05.2019) ബാല വിവാഹം തടഞ്ഞതിലുള്ള പ്രതികാരത്തിന് വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി . ചെന്നൈയിലെ അയ്‌നാവരം സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജെബശീലന്‍(48) ആണ് കൊല്ലപ്പെട്ടത് . ഞായറാഴ്ച വൈകുന്നേരം മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ജെബശീലന്‍ ക്രൂരമായി കൊല്ലപ്പെട്ടത്.

ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ജെബശീലനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ പ്രിസില്ലയ്ക്കും ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു.

Chennai man resists minor's marriage, hacked to death on the day of his daughter's wedding reception, chennai, News, Local-News, Murder, Crime, Criminal Case, Marriage, Police, Case, National

ഉടന്‍തന്നെ ഇരുവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജെബശീലനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ പ്രിസില്ല ഗുരുതരമായ പരിക്കുകളോടെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

തന്റെ അയല്‍വാസിയായ പതിനാറുകാരിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശീലന്‍ വരനായ വിനോദിനെ കണ്ട് ബാലവിവാഹം കഴിച്ചാലുള്ള ദോഷവശങ്ങളെ കുറിച്ച് പറഞ്ഞു. വിവാഹം കഴിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും ജെബശീലന്‍ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും ചെവികൊള്ളാന്‍ വിനോദും കുടുംബവും തയ്യാറായില്ല. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതോടെ ജെബശീലന്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ വിവാഹം തടയുകയുമായിരുന്നു. പോലീസിനൊപ്പം ജെബശീലനും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഇതില്‍ പ്രകോപിതനായ വിനോദ് തന്റെ ആറു സുഹൃത്തുക്കളുമായി ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തത്. രാജീവ് ഗാന്ധി നഗറിലാണ് വിനോദിന്റെ വീട്. വിവാഹം മുടങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് കൊല നടന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്ന 21 കാരനായ വിനോദിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai man resists minor's marriage, hacked to death on the day of his daughter's wedding reception, chennai, News, Local-News, Murder, Crime, Criminal Case, Marriage, Police, Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?