കലാലയ സൗഹൃദങ്ങള്‍ പുതുക്കി അവര്‍ വീണ്ടും ഒത്തുകൂടി
അബുദാബി (www.evisionnews.co): കാസര്‍കോട് ഗവ: കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരായിരുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ അറേബ്യന്‍ രാഷ്ട്രങ്ങളിലെ കൂട്ടായ്മയായ എം.എസ്.എഫ്- ഒ.എസ്.എ- ജി.സി.സിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
പഠന കാലയളവില്‍ ഹരിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കാസര്‍കോട് ഗവ: കോളജില്‍ വളര്‍ത്തി കൊണ്ടുവന്ന വിവിധ ബാച്ചുകളിലെ സൗഹൃദ് കൂട്ടായ്മയാണ് എം.എസ്.എഫ്- ഒ.എസ്.എ- ജി.സി.സി. ജീവിത സാഹചര്യങ്ങളില്‍ വേര്‍പിരിഞ്ഞെങ്കിലും കൂട്ടായ്മ രൂപീകരിച്ച് കഴിഞ്ഞ കൂറേ കാലമായി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുകയാണ് ഈകൂട്ടായ്മ. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജി.സി.സി കമ്മിറ്റിയും സജീവ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവക്കുകയാണ്.
അബുദാബി ക്ലാസി കഫേയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി പൂര്‍വകാല പ്രവര്‍ത്തകര്‍ സംബന്ധിച്ചു. പരിപാടി ഹനീഫ് മാങ്ങാടിന്റെ അധ്യക്ഷതയില്‍ ഹനീഫ് കുമ്പള ഉദ്ഘാടനം ചെയ്തു. ഫയാസ് പടുവടുക്ക, മുര്‍ഷിദ് ചെര്‍ക്കള, ഷബാദ് മാഹിന്‍ നഗര്‍, ഫയാസ് ചെര്‍ക്കള, അഷ്ഫാക്ക് ചെമ്മനാട് സംസാരിച്ചു. മുഹമ്മദ് പള്ളിപ്പുഴ സ്വാഗതവും മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട് നന്ദിയും പറഞ്ഞു.
ഒരു വര്‍ഷത്തേക്കുള്ള വിവിധ പരിപാടികള്‍ക്ക് യോഗം രൂപംനല്‍കി. പ്രളയ ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തന ക്രോഡീകരണത്തിന് പുതിയ കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികള്‍: ഹനീഫ് മാങ്ങാട് (പ്രസി), ഫയാസ് പടുവടുക്ക, ഉമ്മര്‍ ആദൂര്‍, മുഹമ്മദ് പള്ളിപ്പുഴ (വൈസ് പ്രസി), മുര്‍ഷിദ് ചെര്‍ക്കള (ജന. സെക്ര), ആഷിഖ്, ഇസ്മായില്‍ ആസാദ്, സക്കറിയ്യ (സെക്ര), ഫയാസ് ചെര്‍ക്കള (ട്രഷ).
രക്ഷാധികാരി: മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട്. റിലീഫ് വിംഗ്: ഹനീഫ് കുമ്പള (ചെയര്‍), നൂറുദ്ധീന്‍ ഉറുമി, സഫ്‌വാന്‍ പടുവടുക്ക (കണ്‍), സ്‌പോര്‍ട്‌സ് വിംഗ്: ഹര്‍ഷാദ് ഉദുമ (ചെയര്‍), അസ്ഹറുദ്ധീന്‍ ചെമ്മനാട്, സവാദ് ബേക്കല്‍ (കണ്‍), മീഡിയ വിംഗ്: ഷബാദ് മാഹിന്‍ നഗര്‍ (ചെയര്‍), കബീര്‍ ബേക്കല്‍, മുഹമ്മദ് അലി (കണ്‍).
Powered by Info News For You
Comments
Post a Comment