വീട്ടുമുറ്റത്തും ടെറസിലും കഞ്ചാവ് കൃഷി, നട്ടുവളര്‍ത്തിയത് അലങ്കാര ചെടികള്‍ക്കൊപ്പം; യുവാവ് നട്ടുവളര്‍ത്തുന്നത് കഞ്ചാവ് ചെടിയാണെന്നറിയാതെ വീട്ടുകാരും വെള്ളമൊഴിച്ച് പരിപാലിച്ചു; അറസ്റ്റിലായ യുവാവിന്റെ മറുപടി കേട്ട് തലയില്‍ കൈ വെച്ച് എക്‌സൈസ്

കോട്ടയം: (www.kvartha.com 04.05.2019) വീട്ടുമുറ്റത്തും ടെറസിലും കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം കടുത്തുരുത്തി മുളക്കുളം പെരുവയില്‍ വീട്ടുമുറ്റത്ത് അലങ്കാര ചെടികള്‍ക്കൊപ്പം കഞ്ചാവ് നട്ടുവളര്‍ത്തിയ മാത്യൂസ് (33) ആണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചില വീടുകളുടെ ടെറസിനു മുകളില്‍ യുവാക്കള്‍ കൂട്ടം കൂടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അലങ്കാര ചെടികള്‍ക്കൊപ്പം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

യുവാവ് നട്ടുവളര്‍ത്തുന്നത് കഞ്ചാവ് ചെടിയാണെന്ന് വീട്ടുകാര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. അതേസമയം പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കേട്ട മറുപടി കേട്ട് എക്‌സൈസ് പോലും തലയില്‍ കൈവെച്ചിരിക്കണം. ഇടുക്കിയിലും തമിഴ്‌നാട്ടിലും എപ്പോഴും പോയി കഞ്ചാവ് വാങ്ങാന്‍ വയ്യാത്തതിനാലാണ് വീട്ടില്‍ കൃഷി തുടങ്ങിയതെന്നാണ് യുവാവിന്റെ വിശദീകരണം.

വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്ന 33 കഞ്ചാവ് ചെടികളാണ് കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടി നശിപ്പിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. പിന്നീടാണ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം വളര്‍ച്ച എത്തിയ 20 സെന്റീമീറ്ററില്‍ അധികം ഉയരമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ച ശേഷം ഇതിന്റെ വിത്തെടുത്താണ് ഇയാള്‍ ചെടികള്‍ നട്ടുവളര്‍ത്തിയത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ ഉപയോഗത്തിന് പാകമാവുന്ന കഞ്ചാവ് ചെടികളാണിവ.

ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് കോട്ടയം ജില്ലയില്‍ നിരവധി കേസുകളാണ് കഞ്ചാവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു സംഘം യുവാക്കളാണ് കഞ്ചാവ് വളര്‍ത്തല്‍ പരീക്ഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. വീടിന്റെ ടെറസിലും മുറ്റത്തുമായാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്.



Keywords: Kerala, News, Kottayam, Arrested, Police, Ganja farming in house, Youth arrested 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?