കാസര്‍കോട്ടെ പ്രമാദമായ സാബിത്ത് വധക്കേസില്‍ വിചാരണ നേരിട്ട പ്രതികളെയെല്ലാം വെറുതെ വിട്ടു

കാസര്‍കോട്: (www.kvartha.com 16.05.2019) കാസര്‍കോട്ടെ പ്രമാദമായ സാബിത്ത് വധക്കേസില്‍ വിചാരണ നേരിട്ട പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്. ജെ പി കോളനിയിലെ 17കാരനെതിരെയുള്ള വിചാരണ പിന്നീട് നടക്കും.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശശികുമാര്‍ പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. നേരത്തെ ആറുതവണ വിധി പറയുന്നത് കോടതി മാറ്റിവെച്ചിരുന്നു. കാസര്‍കോട്ടെ വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ പല വര്‍ഗീയ സംഘര്‍ഷ കേസുകളിലെ പ്രതികളും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

 Sabith murder; accused acquitted, Kasaragod, News, Trending, Court, Appeal, Murder, Crime, Criminal Case, Controversy, Criticism, Kerala

ഇതിനു മുമ്പ് നടന്ന ഒരു കേസില്‍ പോലീസിന്റെ വീഴ്ചകളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അത്യന്തം സൂക്ഷ്മത പുലര്‍ത്തേണ്ട കേസുകളില്‍ പോലീസ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്.

സാബിത്ത് വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതികള്‍ക്ക് വേണ്ടി ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയാണ് ഹാജരായത്.

2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ സാബിത്തി(18) നെ ഏഴംഗ സംഘം തടഞ്ഞ് നിര്‍ത്തി കുത്തികൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sabith murder; accused acquitted, Kasaragod, News, Trending, Court, Appeal, Murder, Crime, Criminal Case, Controversy, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?