കാമുകനെ വിവാഹം ചെയ്യാന്‍ വിവാഹമോചനപത്രത്തില്‍ കള്ളയൊപ്പിട്ടു; യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്
താനെ: (www.kvartha.com 15.05.2019) കാമുകനെ വിവാഹം ചെയ്യാന്‍ വിവാഹമോചനപത്രത്തില്‍ കള്ളയൊപ്പിട്ടെന്ന് ആരോപിച്ച് യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്ത് . മുംബൈയിലെ മുംബ്ര സ്വദേശിനി നിലോഫറിനെതിരെയാണ് ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ പോലീസില്‍ പരാതി നല്‍കിയത്.
മുംബ്രയില്‍ ഒമ്പത് വയസുള്ള മകനൊപ്പമാണ് നിലോഫര്‍ താമസിക്കുന്നത്. 2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും യൂസഫ് ഭാര്യയ്ക്ക് നാട്ടില്‍ അയക്കുകയാണ് പതിവ്. നാട്ടില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ വേണ്ടിയാണ് പണം മുഴുവനും ഭാര്യയ്ക്ക് അയക്കുന്നത്.
പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുള്ളു. ആ സമയത്താണ് നിലോഫര്‍ തന്റെ പഴയ കാമുകനുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ കാമുകനെ വിവാഹം ചെയ്യുന്നതിനായി നിലോഫര്‍ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. അതിനുശേഷം യൂസഫ് നാട്ടില്‍ വന്നപ്പോള്‍ നിലോഫറിന്റെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വന്നതായി കണ്ടെത്തി.
തന്റെയും മകന്റേയും കാര്യങ്ങള്‍ നോക്കാതെ ഏത് നേരവും ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ഭാര്യ യൂസഫിനെ അസ്വസ്ഥനാക്കി. ഫോണില്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചാല്‍ സുഹൃത്തിനോടാണെന്നാണ് നിലോഫര്‍ പറയാറുള്ളത്. ഇതിനിടെ അവധി കഴിഞ്ഞ് യൂസഫ് തിരിച്ച് ഗള്‍ഫിലേക്ക് പോയി. പിന്നീട് 2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്.
നിലോഫറിന്റെ നിര്‍ബന്ധപ്രകാരം അടുത്തിടെ മുംബ്രയിലെ വീട് വില്‍ക്കുകയും അവിടെ അടുത്തായി നിലോഫറിന്റെ പേരില്‍ തന്നെ മറ്റൊരു വീട് വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയ യൂസഫിനെ കാണാന്‍ വിസമ്മതിച്ച നിലോഫര്‍ അദ്ദേഹത്തെ വീട്ടില്‍ പ്രവേശിക്കുന്നതിനേയും വിലക്കി.
ഇതേതുടര്‍ന്ന് നഗരത്തിലെ ഒരു ഹോട്ടലിലാണ് യൂസഫ് താമസിച്ചിരുന്നത്. പിന്നീട് ഭാര്യ തന്നെ ഒഴിവാക്കാനുള്ള കാരണം എന്തെന്ന് അന്വേഷിച്ച യൂസഫ് വീട് വിറ്റത് സംബന്ധിച്ചും അന്വേഷണം നടത്തി. 32 ലക്ഷം രൂപയ്ക്കാണ് നിലോഫര്‍ പഴയ വീട് വിറ്റത്. എന്നാല്‍ 23 ലക്ഷത്തിനാണ് വിറ്റതെന്നായിരുന്നു നിലോഫര്‍ യൂസഫിനോട് പറഞ്ഞത്. ബാക്കി തുക നിലോഫറും കാമുകനും ചേര്‍ന്ന് ചെലവാക്കുകയായിരുന്നു.
ഇതിനിടെയാണ് യൂസഫ് വിവാഹമോചനപത്രം കാണുന്നത്. ഇതോടെ തന്റെ കള്ളയൊപ്പിട്ടാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതെന്നു കാണിച്ച് യൂസഫ് പോലീസില്‍ പരാതി നല്‍കി. ഏപ്രിലിലാണ് നിലോഫര്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. യൂസഫ് നാട്ടില്‍ ഇല്ലാത്ത സമയത്താണ് നിലോഫര്‍ അദ്ദേഹത്തിന്റെ ഒപ്പിട്ട് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്ബി ഷിന്‍ഡെ വ്യക്തമാക്കി. ഇതിനായി യൂസഫിന്റെ പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയവ പരിശോധിച്ചതായും പോലീസ് പറഞ്ഞു.
വഞ്ചന, കള്ളയൊപ്പിടല്‍, ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു വിവാഹം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നിലോഫറിനെതിരെ പോലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് നിലോഫര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thane woman forges UAE-based husband’s sign for divorce, marries boyfriend, Thane, News, Allegation, Mumbai, Complaint, Police, Wife, Phone call, National, Cheating.

Powered by Info News For You

Comments
Post a Comment