മോദി മനോരോഗിയെന്ന് കോണ്‍ഗ്രസ്, അമേഠിയിലെ ജനങ്ങള്‍ മോദിക്കു മറുപടി നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 05.05.2019) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതി നമ്പര്‍ വണ്‍ എന്ന് വിളിച്ച നരേന്ദ്രമോദിക്കെതിരെതിരിഞ്ഞ് കോണ്‍ഗ്രസ്. മോദിക്ക് മാനസിക രോഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ രേഖ വിമര്‍ശിച്ചു.
വീരമൃത്യു വരിച്ച ധീര സൈനികരുടെ പേരില്‍ വോട്ട് ചോദിച്ച നരേന്ദ്ര മോദി ഒരു ധീരന്റെ രക്തസാക്ഷിത്വത്തെ കൂടി അപമാനിച്ചിരിക്കുന്നു. രാജീവ് ഗാന്ധി ജീവന്‍ നല്‍കിയ അമേഠിയിലെ ജനങ്ങള്‍ ഇതിന് മോദിക്കു മറുപടി നല്‍കും എന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനും രാജീവ് ഗാന്ധിയുടെ മകനുമായ രാഹുല്‍ ഗാന്ധിയും മോദിക്കെതിരേ രംഗത്തെത്തിയിരുന്നു. സ്വന്തം പേരിലുള്ള അഴിമതിക്കറ എന്റെ അച്ഛന്റെ പേരിലിട്ട് രക്ഷപ്പെടാന്‍ നോക്കേണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി



Keywords: National, News, Politics, Narendra Modi, Priyanka Gandhi, Rahul Gandhi, Controversy, Congress, ‘Uncontrolled madness, karma awaits you’: Priyanka and Rahul Gandhi slam Modi for ‘corrupt’ jibe.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?