മൂന്നുകണ്ണുള്ള 'ചെകുത്താനെ' കണ്ടെത്തിയെന്ന് ഓസ്ട്രേലിയ; കൊടും വരള്‍ച്ചയ്ക്കുള്ള ദുശ്ശകുനമെന്ന് പ്രദേശവാസികള്‍

ഡാര്‍വിന്‍: (www.kvartha.com 03.05.2019) മൂന്നുകണ്ണുള്ള 'ചെകുത്താനെ' കണ്ടെത്തിയെന്ന് ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ വടക്കന്‍ മേഖലയിലെ ഡാര്‍വിനിലാണ് മൂന്നുകണ്ണുള്ള 'ചെകുത്താനെ' കണ്ടെത്തിയത്. മൂന്ന് കണ്ണുള്ള പാമ്പിന്‍ കുഞ്ഞിനെയാണ് മൂന്നുകണ്ണുള്ള ചെകുത്താന്‍ എന്ന രീതിയില്‍ പറയപ്പെടുന്നത്.

അതേസമയം കൊടും വരള്‍ച്ചയ്ക്കുള്ള സൂചനയാണ് മൂന്നുകണ്ണന്‍ പാമ്പിന്റെ വരവെന്നാണ് ഓസ്ട്രേലിയയിലെ പ്രാദേശിക ജനതയുടെ വിശ്വാസം. വടക്കന്‍ മേഖലാ വന്യജീവി സങ്കേതത്തിലെ റെയ്ഞ്ചര്‍മാരാണ് അസാധാരണ രൂപമുള്ള ഈ പാമ്പിനെ കണ്ടെത്തി ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ ഇവര്‍ പാമ്പിന്റെ ചിത്രം പങ്കുവെക്കുകയായിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നു തന്നെ തലയുടെ ഇരുവശത്തുമുള്ള കണ്ണുകള്‍ കൂടാതെ പാമ്പിന്റെ തലയുടെ മധ്യത്തിലായിട്ട് ഒരു കണ്ണു കൂടി കാണാന്‍ സാധിക്കും.


കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍പെട്ട ഒരിനം പാമ്പാണ് ഇവ. കണ്ടെത്തുമ്പോള്‍ മൂന്ന് മാസം മാത്രം പ്രായവും 40 സെന്റിമീറ്റര്‍ നീളവുമായിരുന്നു പാമ്പിന്. പെരുമ്പാമ്പ് വര്‍ഗത്തില്‍ പെട്ടതാണെങ്കിലും പൊതുവെ കാര്‍പെറ്റ് പൈതണുകള്‍ക്ക് നീളം കുറവാണ്. പരമാവധി നാലു മീറ്റര്‍ വലിപ്പമാണ് പൂര്‍ണ വളര്‍ച്ചയെത്തിയ കാര്‍പെറ്റ് പൈതണുകള്‍ക്കുണ്ടാകുക. എന്നാല്‍ റെയ്ഞ്ചര്‍ കണ്ടെത്തിയപ്പോള്‍തന്നെ അവശനിലയിലായിരുന്ന പാമ്പ് ഏതാനും ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങുകയും ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: World, News, Snake, Found, Austria, Facebook, Photo, Australia found three-eyed "devil" Local residents believe that they are bad luck.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?