കര്‍ണാടകയില്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കി; ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം രണ്ട് കിലോയില്‍ കൂടരുത്, ഹോം വര്‍ക്കും നല്‍കരുത്
ബംഗളൂരു: (www.kasargodvartha.com 04.05.2019) കര്‍ണാടകയില്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കി. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം രണ്ട് കിലോയില്‍ കൂടാന്‍ പാടില്ലെന്നും കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ കുട്ടികളുടെ ശരീര ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ സ്‌കൂള്‍ ബാഗുകള്‍ക്ക് ഭാരമുണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട് കിലോ മുതല്‍ മൂന്ന് കിലോയില്‍ കൂടരുത്. ആറാം ക്ലാസ് മുതല്‍ എട്ട് വരെ മൂന്ന്- നാല് കിലോ, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം അഞ്ച് കിലോയിലും കൂടരുത്. പുതിയ അക്കാദമിക് വര്‍ഷം മുതല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എല്ലാ മാസത്തിലേയും മൂന്നാമത്തെ ശനിയാഴ്ച ബാഗില്ലാതെ കുട്ടികള്‍ സ്‌കൂളിലെത്തണം. ഈ ദിവസം അധ്യാപകര്‍ കുട്ടികളുടെ സാംസ്‌കാരിക വളര്‍ച്ചയ്ക്കുതകുന്നതും കുട്ടികളുടെ മറ്റ് കഴിവുകള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ നോട്ട് ബുക്കുകള്‍ 100 പേജില്‍ കൂടാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Mangalore, Top-Headlines, Students, school, ദേശീയം, Karnataka, Karnataka bans, heavy bags, school kids, no homework class 1 and 2
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment