സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് വയ്ക്കാതെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പിഴയിടുന്ന പോലീസിന് മുട്ടന്‍ പണി കൊടുത്ത് യുവാവ്
കൊച്ചി: (www.kvartha.com 04.05.2019) സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് വയ്ക്കാതെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പിഴയിടുന്ന പോലീസിന് മുട്ടന്‍ പണി കൊടുത്ത് യുവാവ്. സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് വയ്ക്കാതെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പിഴയിടുന്ന പോലീസിന് ഈ വക നിയമങ്ങളൊന്നും ബാധകമല്ലേ എന്നാണ് യുവാവിന്റെ ചോദ്യം.
Keywords: For police, not wearing seat belts can be fatal mistake, Kochi, News, Humor, Video, Youth, Police, Social Network, Vehicles, Kerala.
ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിക്കുന്ന നിയമപാലകരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പോലീസുകാരോട് നേരിട്ട് ഇതേകുറിച്ച് ചോദിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ യുവാവ് സധൈര്യം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ നിയമലംഘനത്തെ ചോദ്യം ചെയ്യുന്നു.
സീറ്റ് ബെല്‍റ്റിടാതെ പോലീസ് വാഹനം ഓടിക്കുന്നയാളോട് അതേപറ്റി ചോദിക്കുമ്പോള്‍ നീയാരാണ് എന്ന മട്ടില്‍ വിരട്ടുവാനാണ് വാഹനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ വകവയ്ക്കാതെ താന്‍ ഒരു പൗരനാണെന്ന് മറുപടി പറയുന്ന യുവാവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
അതിനിടെ യുവാവിനെ ഭയപ്പെടുത്തുവാനായി പോലീസ് ജീപ്പിന്റെ പിന്നിലെ സീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ യുവാവിന്റെ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പുലിവാലാകുമെന്ന് മനസിലാക്കിയ പോലീസ് സീറ്റു ബെല്‍റ്റുമിട്ട് സ്‌കൂട്ടാവുന്നത് വീഡിയോയില്‍ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സീറ്റ് ബെല്‍റ്റിടാതെ പോലീസ് വാഹനം ഓടിക്കുന്നയാളോട് അതേപറ്റി ചോദിക്കുമ്പോള്‍ നീയാരാണ് എന്ന മട്ടില്‍ വിരട്ടുവാനാണ് വാഹനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ വകവയ്ക്കാതെ താന്‍ ഒരു പൗരനാണെന്ന് മറുപടി പറയുന്ന യുവാവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
അതിനിടെ യുവാവിനെ ഭയപ്പെടുത്തുവാനായി പോലീസ് ജീപ്പിന്റെ പിന്നിലെ സീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ യുവാവിന്റെ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പുലിവാലാകുമെന്ന് മനസിലാക്കിയ പോലീസ് സീറ്റു ബെല്‍റ്റുമിട്ട് സ്‌കൂട്ടാവുന്നത് വീഡിയോയില്‍ കാണാം.
Keywords: For police, not wearing seat belts can be fatal mistake, Kochi, News, Humor, Video, Youth, Police, Social Network, Vehicles, Kerala.
Powered by Info News For You

Comments
Post a Comment