ഭാര്യയുടെ പരാതിയില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസുകാരനും പിതാവും ചേര്‍ന്ന് സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാരനെയും പാറാവുകാരനെയും ആക്രമിച്ചു; പിതാവ് പിടിയില്‍, മകന്‍ ഓടിരക്ഷപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 27.05.2019) ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസുകാരനും റിട്ട. എസ്ഐയായ പിതാവും ചേര്‍ന്ന് ജിഡി ചാര്‍ജിലുണ്ടായ പോലീസുകാരനെയും പാറാവുകാരനെയും അക്രമിച്ചു. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലാണ് അച്ഛന്റെയും മകന്റെയും പരാക്രമം.
മംഗളൂരു പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മഞ്ചേശ്വരത്തെ അജയ് കാമത്ത്, പിതാവ് മംഗളൂരുവിലെ റിട്ട. എസ് ഐ ഭാസ്‌കര കാമത്ത് എന്നിവരാണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുകാരെ അക്രമിച്ചത്. ഭര്‍ത്താവും പിതാവും തന്നെ ശാരീരികമായി മര്‍ദിക്കുന്നുവെന്ന് ആരോപിച്ച് അജയ്കാമത്തിന്റെ ഭാര്യ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ഇരുവരെയും ഞായറാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ജിഡി ചാര്‍ജിലുണ്ടായിരുന്ന പോലീസുകാരന്‍ സംഭവത്തെക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് അജയ് കാമത്തും ഭാസ്‌കര കാമത്തും ചേര്‍ന്ന് മര്‍ദിച്ചത്. തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പാറാവുകാരനെയും മര്‍ദിച്ചു. ഇതുകണ്ട് കൂടുതല്‍ പോലീസുകാരെത്തുമ്പോഴേക്കും അജയ്കാമത്ത് ഓടിരക്ഷപ്പെട്ടു. ഭാസ്‌കരകാമത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police-officer, police-station, complaint, Police officers attacked by accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment