'മുഹറം ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജ നടത്തും': വീണ്ടും വിവാദ പ്രസംഗവുമായി യോഗി


ദേശീയം (www.evisionnews.co): മുഹറത്തിന്റെ ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജയുടെ സമയം മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. യോഗിയുടെ റാലികള്‍ക്ക് നേരത്തെ പശ്ചിമബംഗാളില്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. 

ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. അത് കണക്കിലെടുത്താണ് മതവികാരം ഉണര്‍ത്താനുള്ള യോഗിയുടെ പുതിയ പ്രസ്താവന. അക്രമങ്ങള്‍ മുതല്‍ മതവും ഹിന്ദുത്വവും വര്‍ഗീയതയും പ്രകടമായ ആയുധങ്ങളാക്കിയാണ് മമതക്കെതിരെ ബി.ജെ.പി പോരിനിറങ്ങുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 'ജയ് ശ്രീറാം' എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ച്് അമിത് ഷാ നടത്തിയ 'സേവ് റിപ്പബ്ലിക്' റാലി ഇന്നലെ അക്രമാസക്തമായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?