ഉത്തരക്കടലാസ് തിരുത്തിയ സംഭവം: അധ്യാപകരെ ഇന്നു അറസ്റ്റ് ചെയ്തേക്കും
കോഴിക്കോട് (www.evisionnews.co) നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്യും. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പരീക്ഷാദിവസം സ്‌കൂളില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരില്‍ നിന്നും ഹയര്‍ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് മൊഴിയെടുക്കും. വിജയശതമാനം കൂട്ടാനാണ് ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക നിഗമനം.
Powered by Info News For You

Comments
Post a Comment