സി ബി എസ് ഇ സീനിയര്‍ സെക്കന്‍ഡറി പരീക്ഷ: ആസിയ റിയക്ക് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 02.05.2019) ഇക്കഴിഞ്ഞ സി ബി എസ് ഇ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ആസിയ റിയ സൈക്കോളജിയില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങി ദേശീയ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഖത്തറിലെ എച്ച് ആര്‍ മാനേജര്‍ എം ബി മുഹമ്മദ്- മൊഗ്രാലിലെ സാമൂഹ്യ പ്രവര്‍ത്തക ഫാത്വിമത്ത് റസിയ കെ സിയുടെയും മകളാണ്. ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടൊപ്പം സൈക്കോളജി എടുത്താണ് ഈ മിടുക്കി നേട്ടം സ്വന്തമാക്കിയത്. ആലിയ സ്‌കൂളില്‍ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇപ്രാവശ്യം പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും പാസായി നൂറുമേനി കരസ്ഥമാക്കി. റാങ്ക് ജേതാവായ റിയയെയും പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച അധ്യാപകരെയും സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജരും അഭിനന്ദിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Education, Examination, CBSE Senior Secondary Examination: Rank for Asiya Riya
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?