കഞ്ചാവ് ലഹരിയില്‍ യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ തള്ളിയിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2019) കഞ്ചാവ് ലഹരിയില്‍ യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ തള്ളിയിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ലഹരിയിലെത്തിയ യുവാവ് തള്ളിയിടുകയായിരുന്നു. ഈ സമയം വന്ന വാഹനത്തിന്റെ ഡ്രൈവറുടെ മനോധൈര്യത്തില്‍ യുവതി രക്ഷപ്പെടുകയായിരുന്നു.

നേരത്തെയും ഇയാള്‍ യുവതികള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. യുവതിയെ തള്ളിയിട്ട സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Road, Top-Headlines, Woman Pushed by Ganja smoker
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?