തറാവീഹിന് പള്ളിയിലേക്ക് പോവുകയായിരുന്ന ഗള്‍ഫ് വ്യവസായി കാറിടിച്ച് മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): തറാവീഹ് നിസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന ഗള്‍ഫ് വ്യവസായി കാറിടിച്ച് മരിച്ചു. മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ എം.പി കുഞ്ഞബ്ദുല്ല ഹാജി (60)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മാണിക്കോത്ത് മസ്ജിദ് സമീപത്താണ് അപകടം. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ജനറല്‍ സെക്രട്ടറിയും ദീര്‍ഘകാലം മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ ജനറല്‍ സെക്രട്ടറിയും ഉദുമ മണ്ഡലം മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും മതരാഷ്ട്രീയ സമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു. പള്ളിയിലേക്ക് നടന്നുപോകുമ്പോള്‍ അമിതവേഗതയില്‍ വന്ന കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ദീര്‍ഘകാലമായി ഷാര്‍ജയില്‍ ബിസിനസ് നടത്തുകയായിരുന്നു ഹാജി കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മകന്‍: ഷാഫി. മരുമകള്‍: സിബിലിയ.
Powered by Info News For You

Comments
Post a Comment