റോഡ് കട്ടറിന്റെ എഞ്ചിന്‍, ചണനാരുകള്‍ നെയ്‌തെടുത്ത ചിറകുകള്‍, റിക്ഷയുടെ വീലുകള്‍ എന്നിവ ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ വിമാനം നിര്‍മിച്ച് പാക് സ്വദേശി ഫയാസ്; പിന്നാലെ അഭിനന്ദന പ്രവാഹം

പാകിസ്ഥാന്‍: (www.kvartha.com 10.05.2019) പാകിസ്ഥാനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പോപ്കോണ്‍ സെല്ലര്‍. പാക്കിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഫയസാണ് സ്വന്തമായി വിമാനം ഉണ്ടാക്കിയത്. റോഡ് കട്ടറിന്റെ എഞ്ചിന്‍, ചണനാരുകള്‍ നെയ്തെടുത്ത ചിറകുകള്‍, റിക്ഷയുടെ വീലുകള്‍ എന്നിവ ഉപയോഗിച്ചാണ് ഫയാസ് വിമാനം നിര്‍മിച്ചത്. വീഡിയോ ക്ലിപ്പുകളും ഓണ്‍ലൈന്‍ ബ്ലൂപ്രിന്റുകളും ഉപയോഗിച്ചാണ് വിമാനത്തിന്റെ നിര്‍മാണം ഫയാസ് പൂര്‍ത്തിയാക്കിയത്.

തന്റെ കുട്ടിക്കാലത്തെ സ്വപ്‌നമായിരുന്നു എയര്‍ഫോര്‍സില്‍ ജോലി ചെയ്യുക എന്നത്. എന്നാല്‍ എട്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ പഠനം നിര്‍ത്തേണ്ടി വന്നു. വിമാനം ഓടിക്കുക എന്ന സ്വപ്‌നം യാഥാര്‍ത്യമാക്കാനാണ് വിമാനം നിര്‍മ്മിച്ചതെന്നും ഫയാസ് പറയുന്നു. 

World, Pakistan, News, Air Plane, Video, Online, Air force officers, popcorn seller has caught the attention of the Pakistan Air Force by building his own plane


തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിറ്റ് 50,000 രൂപ ലോണെടുത്തുമാണ് വിമാനം നിര്‍മ്മിച്ചത്. ഫയാസിന്റെ വിമാനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ രണ്ട്-മൂന്ന് കിലോമീറ്റര്‍ പറന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Pakistan, News, Air Plane, Video, Online, Air force officers, popcorn seller has caught the attention of the Pakistan Air Force by building his own plane


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?