ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നു; കേരളാ കോണ്‍ഗ്രസിലെ കുരുക്കഴിക്കാതെ പി ജെ ജോസഫ്, ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് എതിരെ കോടതിയെ സമിപിച്ച കൊല്ലം ജില്ലാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കും
കോട്ടയം: (www.kvartha.com 19.05.2019) കെഎം മാണിയുടെ വിയോഗത്തോടെ പുറത്ത് വന്ന കേരള കോണ്‍ഗ്രസ് (എം) ലെ അസ്വസ്ഥതകള്‍ അവസാനിക്കുന്നില്ല. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് എതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരുഹത ഉളവാക്കുന്ന കാര്യമാണെന്ന് പാര്‍ട്ടി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നുണ്ട്, അതുകൊണ്ടാണ് കൊല്ലം ജില്ലാ സെക്രട്ടറി കോടതിയെ സമീപിച്ചത് എന്നും പി ജെ ജോസഫ് പറഞ്ഞു.

കൊല്ലം ജില്ല സെക്രട്ടറിക്കെതിരെ നടപടി എടുക്കുമെന്നും ഇദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നഷ്ടമാകുവെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ തനിക്ക് ഇരട്ട പദവി ആവശ്യമില്ല, ഏതെങ്കിലും ഒരു സ്ഥാനം മാത്രമേ ഒരാള്‍ക്ക് ഉണ്ടാവു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ല, ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും എന്നും പി ജെ ജോസഫ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kerala Congress (m), P.J.Joseph, Chairman, Court, Kollam, Kottayam, K.M.Mani, PJ Joseph will take action against District Secretary of Kollam

Powered by Info News For You
Comments
Post a Comment