വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡന പരാതി: പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി, എം ബി രാജേഷിന്റെ തോല്‍വിക്ക് പിന്നില്‍ പി കെ ശശിയാണെന്ന ആരോപണം ശക്തം, ഭാവി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും
പാലക്കാട്: (www.kvartha.com 27.05.2019) ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സിപിഎമ്മിന്റെ അച്ചടക്ക നടപടി പൂര്‍ത്തിയായി. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. ശശിയുടെ രാഷ്ട്രീയ ഭാവി ഇനി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. അതിനിടയില്‍ പാലക്കാട്ടെ എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ ശശിയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്.
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 26നാണ് പികെ ശശിയെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരാണ് പരാതി അന്വേഷിച്ചത്. ഇവരുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പി കെ ശശിക്കെതിരെ നടപടി സ്വീകരിച്ചത്. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചിരുന്നു എന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. എം ബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നില്‍ ശശിയുടെ ഇടപെടലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശശിയുടെ സ്വാധീന മേഖലയായ മണ്ണാര്‍ക്കാട്ടാണ് സിപിഎം ഏറെ പുറകോട്ട് പോയത്. ഇത് പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Women, DYFI, Suspension, CPM, State, palakkad, MLA, Politics, A.K Balan, P.K Sreemathi Teacher, PK Sasi's suspension term is over, state committee will decide his political future

Powered by Info News For You

Comments
Post a Comment