ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പിറകിലേക്ക് തിരിഞ്ഞിരുന്ന് യുവാവിനെ ചുംബിക്കുന്ന പെണ്‍കുട്ടി; കമിതാക്കളുടെ പരിസരബോധമില്ലാതെയുള്ള രാത്രി റെയ്ഡിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ഐ പി എസ് ഓഫീസര്‍
ന്യൂഡല്‍ഹി: (www.kvartha.com 04.05.2019) പരിസരം മറന്ന് പരസ്പരം ചുംബിച്ച് കൊണ്ട് ബൈക്ക് റെയ്ഡ് നടത്തുന്ന കമിതാക്കളുടെ അപകടകരമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് ഐപിഎസ് ഓഫീസര്‍. ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പിറകിലേക്ക് തിരിഞ്ഞിരുന്ന് യുവാവിനെ പെണ്‍കുട്ടി ചുംബിക്കുന്ന ദൃശ്യമാണ് പോലീസ് ഓഫീസര്‍ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹിയിലെ രാജൗരി ഗാര്‍ഡന്‍ റോഡില്‍ നിന്നുള്ള ദൃശ്യമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇങ്ങനെയെങ്കില്‍ പുതിയ ട്രാഫിക്ക് നിയമങ്ങള്‍ വേണ്ടി വരുമെന്ന ട്വീറ്റിനോടൊപ്പമാണ് പരസ്പരം ചുംബിച്ച് കൊണ്ട് അതിവേഗത്തില്‍ മറ്റ് വാഹനങ്ങളെ പിന്നിലാക്കുന്ന യുവാവിന്റെ വീഡിയോ ഷയര്‍ ചെയ്തിരിക്കുന്നത്. ദൃശ്യം ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.
ഇതിന്റെ രണ്ട് വീഡിയോകളാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്. മെയ് രണ്ടിനാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോയില്‍, ദൃശ്യങ്ങളിലുള്ളവരെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഈ ക്ലിപ്പുകള്‍ ഇവരെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
— HGS Dhaliwal IPS (@hgsdhaliwalips) May 2, 2019

#Rajouri garden motor cycle stunt. Another clip of the same incident. Hope it helps in identification!! @dtptraffic pic.twitter.com/unOqTE6WOK— HGS Dhaliwal IPS (@hgsdhaliwalips) May 4, 2019
Powered by Info News For You
Comments
Post a Comment