ഒഡീഷയ്ക്ക് കൈത്താങ്ങുമായി ദലൈലാമ; പത്ത് ലക്ഷം സഹായധനം പ്രഖ്യാപിച്ചു
ഭൂവനേശ്വര്‍: (www.kvartha.com 07.05.2019) ഫോനി ചുഴലിക്കാറ്റ് വന്‍ നാശംവിതച്ച ഒഡീഷ സംസ്ഥാനത്തിനായി തിബത്തന്‍ ആത്മീയനേതാവ് ദലൈലാമ പത്ത് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പുനരുദ്ധാരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ദലൈലാമ ട്രസ്റ്റിന്റെ സഹായ വാഗ്ദാനം.
ദുരന്തബാധിതരെ സഹായിക്കാനായി സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുന്നു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി എല്ലാവിധ പിന്തുണയും ലഭ്യമാക്കുമെന്നും ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റ് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയാണെന്നും ഒഡീഷ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തില്‍ ലാമ അറിയിച്ചു.
സംസ്ഥാനം നേരിട്ട ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്തുള്ള അനുശോചനം അറിയിക്കുകയാണ്. കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളിലെ ആളുകളുടെ ക്ഷേമത്തിനായും ഉറ്റവര്‍ നഷ്ടമായ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ദലൈലാമ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dalai Lama, News, Orissa, Storm, Trending, Bhuvaneswar, National, Dalai Lama Donates Rs. 10 Lakh To Odisha For Relief Work.

Powered by Info News For You

Comments
Post a Comment