ബിജെപിയിലെത്തിയപ്പോള്‍ വിവരക്കേടും തുടങ്ങിയോ? വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ? ഗംഭീറിനെതിരെ അഫ്രീദി

ന്യൂഡല്‍ഹി:(www.kvartha.com 27/05/2019) മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി രംഗത്ത്. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി കളിക്കരുതെന്ന ഗംഭീറിന്റെ പ്രസ്താവനക്കെതിരെയാണ് അഫ്രീദി രംഗത്തെത്തിയത്. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോയെന്ന് അഫ്രിദി ചോദിച്ചു.

News, New Delhi, National, CRPF, Shahid Afridi,Gautham gambhir, Shahid Afridi says Gautam Gambhir ‘foolish’ for saying India should forfeit Pakistan clash


ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം നടക്കുന്നത്. ഗൗതം ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍വമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ബുദ്ധിയുള്ളവര്‍ ഇങ്ങനെയാണോ പറയുക. വിദ്യഭ്യാസമുള്ളവര്‍ ഈ രീതിയിലാണോ സംസാരിക്കുകയെന്നും അഫ്രീദി ചോദിച്ചു. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്‍രിലേക്ക് ജയിച്ച ബിജെപി എംപിയാമ് ഗൗതം ഗംഭീര്‍.

നേരത്തെയും അഫ്രീദിയും ഗംഭീറും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തെ തുടര്‍ന്നാണ് ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം മാറ്റണമെന്ന മുറവിളി ഉയര്‍ന്നുതുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, CRPF, Shahid Afridi,Gautham gambhir, Shahid Afridi says Gautam Gambhir ‘foolish’ for saying India should forfeit Pakistan clash


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?