പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സി ഐ ടി യു പ്രവര്‍ത്തകനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 17.05.2019) പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി അറസ്റ്റിലായ സി ഐ ടി യു പ്രവര്‍ത്തകന്‍ പാക്കം വെളുത്തോളി സ്വദേശി എ സുബീഷിനെ (29) ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷ് പിടിയിലായത്.

കൊല നടന്ന് എട്ടു ദിവസത്തിനു ശേഷം ബംഗളൂരു വഴി ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു വരികയായിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിക്കാന്‍ കോടതിയില്‍ റെഡ് കോര്‍ണര്‍ നോട്ടീസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Periya, Trending, Murder-case, Periya double murder: arrested CITU worker send for custody
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?