തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; മോഡിക്കും അമിത് ഷായ്ക്കും തിരിച്ചടി; തിങ്കളാഴ്ചയ്ക്കകം പരാതികള്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.kvartha.com 02.05.2019) തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. തിങ്കളാഴ്ചയ്ക്കകം തന്നെ പരാതികള്‍ തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി.

മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് 11പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചത്.

SC directs EC to rule on all complaints of poll code violation against Modi and Amit Shah by May 6, New Delhi, News, Politics, BJP, Congress, Narendra Modi, Prime Minister, Supreme Court of India, National.

മുഴുവന്‍ പരാതികളില്‍ നിന്ന് രണ്ടെണ്ണം തീര്‍പ്പാക്കിയെന്ന് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനോട് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. മേയ് ആറിന് മുന്‍പ് എല്ലാ പരാതികളിലും തീരുമാനം ഉണ്ടാവണമെന്നും ഇല്ലെങ്കില്‍ കേസ് കോടതി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ കോടതി അറിയിച്ചു. അതേസമയം, പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതികളില്‍ രണ്ടെണ്ണത്തിലും ക്ലീന്‍ ചിറ്റാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്.

നരേന്ദ്രമോഡിയും അമിത്ഷായും സൈനികരുടെ പേരിലും മതത്തിന്റെ പേരിലും വോട്ട് തേടിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC directs EC to rule on all complaints of poll code violation against Modi and Amit Shah by May 6, New Delhi, News, Politics, BJP, Congress, Narendra Modi, Prime Minister, Supreme Court of India, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?