ഹാജര്‍ വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍
ജയ്പൂര്‍: (www.kvartha.com 20.05.2019) ഹാജര്‍ വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റിലായി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഹാജര്‍ വര്‍ധിപ്പിച്ച് കൊടുക്കുന്നതിനും പ്രായോഗിക പരീക്ഷയില്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതിനും വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വര്‍ധമാന്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളജിലെ ആക്ടിങ് പ്രിന്‍സിപ്പല്‍ സവിത പഥക്, സര്‍ക്കാര്‍ കോളജിലെ അധ്യാപകന്‍ സഞ്ജയ് ജെയ്ന്‍ എന്നിവരാണ് അറസ്റ്റിലായത്.
ബി എഡ് വിദ്യാര്‍ഥിനി ഹര്‍ഷിനി റാത്തോഡ് എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. കോളജ് ഓഫിസില്‍ വെച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് എഎസ്പി ഭവാനി ശങ്കര്‍ മീണ അറിയിച്ചു. കൈക്കൂലിയായി ആവശ്യപ്പെട്ട 30,000 രൂപയുടെ ആദ്യ ഗഡു നല്‍കവെയാണ് ഇവര്‍ പിടിയിലായത്. ജെയ്‌നിന്റെ ഭാര്യ വര്‍ധമാന്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളജിന്റെ ഡയറക്ടറാണ്.
Keywords: India, National, News, Bribe Scam, Students, Principal, Rajasthan, Rajasthan: Acting principal, teacher held for taking bribe from college student for good marks

Powered by Info News For You
Comments
Post a Comment