കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു, ദിനേന എത്തുന്ന നൂറോളം അപേക്ഷകര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ സൗകര്യമില്ല
കാസര്‍കോട്: (www.kasargodvartha.com 09.05.2019) കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. ദിനേന എത്തുന്ന നൂറോളം അപേക്ഷകര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ സൗകര്യമില്ല. രാവിലെ ഒമ്പത് മണിക്കാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. പോസ്റ്റോഫീസിലേക്ക് നടന്നുകയറുന്ന വഴിയിലാണ് അപേക്ഷകര്‍ ക്യൂ നില്‍ക്കേണ്ടത്. ഇതുവഴി നടന്നുപോകുന്നവര്ക്ക് ഇതെല്ലാം പ്രയാസം സൃഷ്ടിക്കുന്നു.
നിന്നുതിരിയാന്‍ സൗകര്യം ഇല്ലാത്ത രീതിയിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. അപേക്ഷകര്‍ക്ക് ഒന്ന് സമാധാനത്തോടെ നില്‍ക്കാനോ ഇരിക്കാനോ ഇവിടെ സൗകര്യമില്ല. പ്രധാന പ്രവേശനവാതില്‍ ഗ്രില്‍സ് വെച്ച് അടച്ചുവെച്ചിരിക്കുകയാണ്. ഏക വാതിലുള്ള ഇവിടെ അകത്തേക്കും പുറത്തേക്കും കടക്കേണ്ടത് ഇതിലൂടെയാണ്. കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍ക്ക് പോലും ആവശ്യത്തിന് സൗകര്യമില്ലാത്തത് വളരെയേറെ പ്രയാസം സൃഷ്ടിക്കുന്നതായി ഇവിടെ എത്തുന്നവര്‍ പരാതിപ്പെടുന്നു.
പോസ്റ്റല്‍ വകുപ്പിലെയും പാസ്‌പോര്‍ട്ട് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതില്‍ പല ഉദ്യോഗസ്ഥരും അസംതൃപ്തരാണ്. പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഏറെ കാലത്തെ മുറവിളികള്‍ക്ക് ശേഷമാണ് കാസര്‍കോട്ട് രണ്ട് വര്‍ഷം മുമ്പ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ആരംഭിച്ചത്. ആദ്യം ജില്ലയ്ക്ക് അനുവദിച്ച പാസ്‌പോര്‍ട്ട് സേവ കേന്ദ്രം പയ്യന്നൂരിലേക്ക് മാറ്റിയതില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് കാസര്‍കോട്ട് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ആരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Trending, Passport, Facilitated, No facilities in Passport Seva Kendra.

Powered by Info News For You

Comments
Post a Comment