കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; സഹപ്രവര്‍ത്തകനായ മറ്റൊരു ഇന്ത്യക്കാരനെതിരെ കേസ്
കുവൈത്ത് : (www.kvartha.com 09.05.2019) കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മറ്റൊരു ഇന്ത്യക്കാരനെതിരെ പോലീസ് കേസെടുത്തു.
മരിച്ച ആനന്ദ് രാമചന്ദ്രന്റെ(36) സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ 43 കാരനെതിരെയാണ് കുവൈത്ത് ജലീബ് പോലീസ് കേസെടുത്തത്. ഈ കാര്യത്തെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം നടന്നത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് .
വിമാനം കെട്ടിവലിച്ച് കൊണ്ടു പോകുന്നതിനിടയില്‍ ടോവിങ് റോപ്പ് പൊട്ടിയതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Man Run Over By Jet Being Towed Away At Kuwait Airport, Dies, Kuwait, News, Malayalees, Police, Case, Flight, Accidental Death, Passengers, Gulf, World.
Keywords: Kerala Man Run Over By Jet Being Towed Away At Kuwait Airport, Dies, Kuwait, News, Malayalees, Police, Case, Flight, Accidental Death, Passengers, Gulf, World.
Powered by Info News For You

Comments
Post a Comment