കൊടികളെ കടപുഴക്കിയൊഴുകുന്ന കാരുണ്യം; മനുഷ്യത്വത്തിന് കൊടിയുടെ നിറഭേദങ്ങള്‍ മാനദണ്ഡമല്ലെന്ന് തെളിയിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന് ചികിത്സാ ധനസഹായം കൈമാറി

ചെര്‍ക്കള: (www.kasargodvartha.com 06.05.2019) കൊടികളെ കടപുഴക്കിയൊഴുകുന്ന കാരുണ്യം. മനുഷ്യത്വത്തിന് കൊടിയുടെ നിറഭേദങ്ങള്‍ മാനദണ്ഡമല്ലെന്ന് തെളിയിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന് ചികിത്സാ ധനസഹായം കൈമാറി. ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗര്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോലാച്ചിയടുക്കത്തെ പ്രകാശന് സഹായധനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

ചെര്‍ക്കള അളക്കക്കയില്‍ വെച്ച് ഒരു മാസം മുമ്പാണ് ബൈക്കില്‍ കാറിടിച്ച് പ്രകാശന് ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം തകര്‍ന്ന് മൂന്ന് ശസ്ത്രക്രിയക്ക് ഇതിനകം തന്നെ വിധേയനായി. ചികിത്സയ്ക്കായി വന്‍ തുക ചിലവായിട്ടുണ്ട്. കുടുംബത്തിന് താങ്ങാനാവാത്ത ചികിത്സാ ചിലവും കുടുംബത്തിന്റെ ദുരിതവും മനസിലാക്കിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകാശന്റെ ചികിത്സാ സഹായത്തിനായി പണം സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയത്.

മംഗളൂരുവിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ് പ്രകാശന്‍. കോലാച്ചിയടുക്കം യൂണിറ്റിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്നു. ജീവന്റെ വിലയേക്കാള്‍ തങ്ങള്‍ക്ക് പ്രധാനം മറ്റൊന്നുമില്ലെന്ന് യൂത്ത് ലീഗ് നേതാക്കളായ ഉബി, സമീര്‍, സമദ്, നൂറുദ്ദീന്‍ എന്നിവര്‍ ചികിത്സാ സഹായം കൈമാറിക്കൊണ്ട് പറഞ്ഞു. പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനത്തെ മുളിയാര്‍ ഒന്നാം വാര്‍ഡ് മുസ് ലിം ലീഗ് കമ്മിറ്റിയും അല്ലാമാ നഗര്‍ മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയും അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Cherkala, Youth League, Treatment, helping hands, DYFI, Youth league workers' help for DYFI activists
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?