കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കൈമാറിയത് പോസ്റ്റുമോര്‍ട്ടം ചെയ്യാതെ, കൊലപാതകികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമുള്ള നീക്കമെന്ന് ബന്ധുക്കള്‍, ആശുപത്രിക്കെതിരെ പ്രതിഷേധം
അഹമ്മദാബാദ്:(www.kvartha.com 12/05/2019) കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നല്‍കി. സംഭവത്തില്‍ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നല്‍കിയത് കൊലപാതകികളെ രക്ഷിക്കാനുള്ള ആശുപത്രി ജീവനക്കാരുടെ ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കുടുംബം ആരോപിച്ചു.
അഹമ്മദാബാദിലാണ് സംഭവം നടന്നത്. മിത്തല്‍ ജാദവ് എന്ന 19കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച 26കാരിയായ നസ്രീന്‍ സയ്യിദിന്റെ മൃതദേഹമാണ് നല്‍കിയത്. രണ്ടുപേരുടെയും കുടുംബങ്ങള്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പരാതി നല്‍കി.
നസ്രീന്റെ മൃതദേഹത്തില്‍ പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം നടത്തിയതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മിത്തലിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
അഹമ്മദാബാദിലാണ് സംഭവം നടന്നത്. മിത്തല്‍ ജാദവ് എന്ന 19കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച 26കാരിയായ നസ്രീന്‍ സയ്യിദിന്റെ മൃതദേഹമാണ് നല്‍കിയത്. രണ്ടുപേരുടെയും കുടുംബങ്ങള്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പരാതി നല്‍കി.
നസ്രീന്റെ മൃതദേഹത്തില്‍ പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം നടത്തിയതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മിത്തലിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കി.
Keywords: News, Ahmedabad, Dead Body, Hospital, Complaint, Ahmedabad: Conspiracy alleged in body swap by VS Hospital, case filed
Powered by Info News For You

Comments
Post a Comment