കാസര്‍കോട്ട് സംഘര്‍ഷത്തിന് സംഘ്പരിവാര്‍ നീക്കം: നടപടി സീകരിക്കണമെന്ന് യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): കാസര്‍കോടും പരിസര പ്രദേശങ്ങളിലും മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഡശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം രാത്രി എയര്‍പേര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി താളിപ്പടുപ്പിലും തിങ്കളാഴ്ച വൈകുന്നേരം കറന്തക്കാട് പെട്രോര്‍ പമ്പില്‍ നെല്ലിക്കുന്നിലെ യുവാവിനെയും ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതു മനപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പൊലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നിസംഗത പലപ്പേഴും ഇങ്ങനെയുള്ള അക്രമങ്ങള്‍ക്ക് കാരണമാകുന്നതായും യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?