ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പക തീര്‍ക്കാന്‍ പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി
ലണ്ടന്‍: (www.kvartha.com 12.05.2019) ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പക തീര്‍ക്കാന്‍ പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി. ലണ്ടനിലാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറും ഹൈദരാബാദ് സ്വദേശിയുമായ നദീം ഉദിന്‍ ഹമീദ് മുഹമ്മദ്(24) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹപ്രവര്‍ത്തകനും പാകിസ്താന്‍ സ്വദേശിയുമായ അകിബ് പര്‍വേശ്(26) ആണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്.
ഇയാളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ച് പ്രതി നദീമിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഇയാളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ച് പ്രതി നദീമിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
നദീം മാനേജരായ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്ന അകിബിന്റെ ജോലിയില്‍ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. കമ്പനി നിര്‍ദ്ദേശപ്രകാരം നദീം അകിബിനോട് വിശദീകരണം തേടി. പിന്നീട് ജോലിയില്‍ പുരോഗതി കാണിക്കാത്തതിനെ തുടര്‍ന്ന് കമ്പനി അകിബിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Pakistan, India, Job, Murder, Hyderabad, Pakistan man arrested in murder of Indian from Hyderabad

Powered by Info News For You

Comments
Post a Comment