ഇന്‍സ്റ്റഗ്രാമിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, യുവാവ് പോലീസ് പിടിയില്‍
കൊച്ചി: (www.kvartha.com 02.04.2019) ഇന്‍സ്റ്റാഗ്രാമിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.
സഫ് വാന്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് പതിവായി സന്ദേശങ്ങളയച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെയും മറ്റും നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുവരികയാണ്.
Keywords: Kerala, Kochi, News, Kozhikode, Social Network, Photo, Custody, Vulgar photos and videos shared through Instagram, Youth held

Powered by Info News For You

Comments
Post a Comment