ഭൂമിതട്ടിപ്പ് കേസ്: പള്ളി വികാരിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പള്ളിമണി മുഴങ്ങി; സംഘടിച്ചെത്തിയ കന്യാസ്ത്രീകളും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള വിശ്വാസികള്‍ പോലീസിനെ തടഞ്ഞു

ചാലക്കുടി: (www.kvartha.com 19.05.2019) ഭൂമിതട്ടിപ്പ് കേസില്‍ പള്ളി വികാരിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ സംഘടിച്ചെത്തിയ വിശ്വാസികള്‍ തടഞ്ഞു. ആലഞ്ചേരി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന വിഷയത്തില്‍ ആരോപണ വിധേയനായ പള്ളി വികാരി ടോണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ചാലക്കുടി മുരിങ്ങൂര്‍ സാന്‍ജോനഗര്‍ കത്തോലിക്കാ പള്ളിയിലെ വികാരിയായ ടോണിയെ അറസ്റ്റ് ചെയ്യാന്‍ ആലുവയില്‍ നിന്നുള്ള വന്‍ പോലീസ് സംഘമെത്തിയത്. പോലീസ് എത്തിയ ഉടനെ പള്ളിമണി മുഴങ്ങുകയും കന്യാസ്ത്രീകളും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് ഇടവകാംഗങ്ങള്‍ സംഘടിച്ചെത്തി പോലീസിനെ തടയുകയുമായിരുന്നു.


വികാരിയെ വെള്ളിയാഴ്ച ആലുവ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍, പോലീസില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സംഘം എത്തും മുമ്പെ വികാരി സ്ഥലം വിട്ടിരുന്നു.


Keywords: Kerala, News, land, Church, Father, Police, Land Issue, Police, Blocked, Case, Land grab case: Police blocked by believers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?