തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രം തകര്‍ത്തതായി ആരോപണം
കാഞ്ഞങ്ങാട് (www.evisionnews.co): തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി വിട്ടുകൊടുത്ത പടന്നക്കാട് നെഹ്റു കോളജ് ഇലക്ഷന്‍ ഉദ്യോഗസ്ഥരും സുരക്ഷ ഉദ്യോഗസ്ഥരും പൊളിച്ചടുക്കിയതായി ആരോപണം. വോട്ടെണ്ണലിനും ഇലക്ഷന്‍ സാധനങ്ങള്‍ സൂക്ഷിക്കനായി കോളജിന്റെ ചുമര് കുത്തിപൊളിക്കുകയും കമ്പ്യൂട്ടര്‍ ലാബിന്റെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കോളജിന്റെ വാതിലുകളും ജനലുകളും ഇളക്കിമാറ്റി. ഫര്‍ണിച്ചറുകള്‍ മിക്കതും തകര്‍ത്തിരിക്കുകയാണ്. ഏതാണ്ട് ലക്ഷകണക്കിനേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കോളജ് അധികൃതര്‍ പറഞ്ഞു.
എല്ലാ തവണയും നെഹ്റു കോളജ് ഇലക്ഷന്‍ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാറുണ്ടെങ്കിലും യാതൊരു പോറലും ഏല്‍പ്പിക്കാറില്ലായിരുന്നു. തെരഞ്ഞെടുപ്പ് വൊട്ടണ്ണെലും കഴിഞ്ഞാല്‍ കോളജ് പരിസരം പൂര്‍ണമായും വൃത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ പൂരംകഴിഞ്ഞ പൂരപ്പറമ്പിന് സമാനമായാണ് നെഹ്‌റു കോളജും പരിസരവും ഉള്ളത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കോളജിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ ലക്ഷക്കണക്കിന് രൂപ മാനേജ്‌മെന്റിന് ചെലവഴിക്കേണ്ടി വരും. ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കോളജിന് ഇത്രയും കനത്ത നഷ്ടമുണ്ടാക്കാന്‍ കാരണം.
Powered by Info News For You

Comments
Post a Comment