ഉംറ ചെയ്ത് മടങ്ങുന്നതിനിടെ ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
കാസര്‍കോട് (www.evisionnews.co): ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ ഉപ്പള സ്വദേശി ദമാമില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഉപ്പള ഹിദായത്ത് ബസാറിലെ അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. അഞ്ചു മാസം മുമ്പാണ് അബ്ദുല്‍ ഖാദര്‍ സൗദിയിലുള്ള മകന്റെ അടുത്തെത്തിയത്. അവിടെ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയതായിരുന്നു. ഞായറാഴ്ച ഉംറ നിര്‍വഹിച്ച് തിരിച്ചു വരുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സാലിം, സാരിഖ്, റസീന, ഹസീന. മരുമക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ജലീല്‍, അനൂഫ.
Powered by Info News For You

Comments
Post a Comment